വിലാപത്തിന്‍ മാറ്റൊലി കേള്‍പ്പൂ..
എവമെന്നെ ക്രൂശിലേറ്റുവാന്‍...
അപരാധം എന്ത് ഞാന്‍ ചെയ്തൂ..
ഗാഗുല്‍ത്താ മലയില്‍ നിന്നും
വിലാപത്തിന്‍ മാറ്റൊലി കേള്‍പ്പൂ
എവമെന്നെ ക്രൂശിലേറ്റുവാന്‍
അപരാധം എന്ത് ഞാന്‍ ചെയ്തൂ
മുന്തിരി ഞാന്‍ നട്ടു നിങ്ങള്‍ക്കായ്
മുന്തിരിച്ചാറൊരുക്കി വച്ചു
എങ്കിലുമീ കൈപ്പുനീരല്ലേ
ദാഹശാന്തിയ്ക്കെനിക്കു നല്‍കി..
ഗാഗുല്‍ത്താ മലയില്‍ നിന്നും...
വിലാപത്തിന്‍ മാറ്റൊലി കേള്‍പ്പൂ..
എവമെന്നെ ക്രൂശിലേറ്റുവാന്‍..
അപരാധം എന്ത് ഞാന്‍ ചെയ്തൂ..
കടലന്നു കരയാക്കി ഞാന്‍
ഭയം നിങ്ങള്‍ക്കകറ്റിയില്ലേ
അതിനെല്ലാം നന്ദിയായ് നിങ്ങള്‍
കുരിശല്ലോ നല്‍കിടുന്നിപ്പോള്‍
രാജ ചെങ്കോല്‍ ഏകി വാഴിച്ചു
നിങ്ങളെ ഞാന്‍ എത്ര മാനിച്ചു
എന്‍ ശിരസ്സില്‍ മുള്‍മുടി ചാര്‍ത്തി
നിങ്ങളിന്നെന്‍ ചെംനിണം തൂകി..
ഗാഗുല്‍ത്താ മലയില്‍ നിന്നും...
വിലാപത്തിന്‍ മാറ്റൊലി കേള്‍പ്പൂ..
എവമെന്നെ ക്രൂശിലേറ്റുവാന്‍..
അപരാധം എന്ത് ഞാന്‍ ചെയ്തൂ..
അപരാധം എന്ത് ഞാന്‍ ചെയ്തൂ...
No comments
Post a Comment