Latest

Popular

ദൈവമാതാവിന്റെ ലുത്തിനിയ - പരിശുദ്ധ കന്യകാമറിയത്തോടുള്ള ജപമാല

Saturday, January 10, 2015


ദൈവമാതാവിന്റെ ലുത്തിനിയ
കർത്താവേ, അനുഗ്രഹിക്കണമേ.
കർത്താവേ......
മിശിഹായെ അനുഗ്രഹിക്കണമേ.
മിശിഹായെ.....
കർത്താവേ അനുഗ്രഹിക്കണമേ.
കർത്താവേ.....
മിശിഹായെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.
മിശിഹായെ.....
മിശിഹായെ ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ.
മിശിഹായെ.....

സ്വർഗസ്ഥനായ പിതാവായ ദൈവമേ, ഞങ്ങളെ അനുഗ്രഹിക്കണമേ.
ഭൂലോകരക്ഷകനായ പുത്രനായ ദൈവമേ, ഞങ്ങളെ അനുഗ്രഹിക്കണമേ.
പരിശുദ്ധാത്മാവായ ദൈവമേ, ഞങ്ങളെ അനുഗ്രഹിക്കണമേ.
ഏകദൈവമായ പരിശുദ്ധ ത്രിത്വമേ, ഞങ്ങളെ അനുഗ്രഹിക്കണമേ.

പരിശുദ്ധ മറിയമേ, ഞങ്ങൾക്കൂവേണ്ടി അപേക്ഷിക്കണമേ.
ദൈവത്തിന്റെ പരിശുദ്ധ ജനനീ, ഞങ്ങൾക്കൂവേണ്ടി അപേക്ഷിക്കണമേ.
കന്യകകൾക്കു മകുടമായ നിർമ്മല കന്യകേ, ഞങ്ങൾക്കൂവേണ്ടി അപേക്ഷിക്കണമേ.
മിശിഹായുടെ മാതാവേ, ഞങ്ങൾക്കൂവേണ്ടി അപേക്ഷിക്കണമേ.
ദൈവവരപ്രസാദത്തിന്റെ മാതാവേ, ഞങ്ങൾക്കൂവേണ്ടി അപേക്ഷിക്കണമേ.
ഏറ്റം നിർമ്മലമായ മാതാവേ, ഞങ്ങൾക്കൂവേണ്ടി അപേക്ഷിക്കണമേ.
അത്യന്ത വിരക്തയായ മാതാവേ, ഞങ്ങൾക്കൂവേണ്ടി അപേക്ഷിക്കണമേ.
കളങ്കമറ്റ കന്യകയായ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
കന്യാത്വത്തിനു ഭംഗം വരാത്ത മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
സ്നേഹത്തിന് ഏറ്റം യോഗ്യയായ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
അത്ഭുതത്തിനു വിഷയമായ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
സദുപദേശത്തിന്റെ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
സ്രഷ്ടാവിന്റെ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
രക്ഷകന്റെ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
ഏറ്റം വിവേകമതിയായ കന്യകേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
വണക്കത്തിന് ഏറ്റം യോഗ്യയായ കന്യകേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
സ്തുതിക്കു യോഗ്യയായ കന്യകേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
മഹാവല്ലഭയായ കന്യകേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
കനിവുള്ള കന്യകേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
ഏറ്റം വിശ്വസ്തയായ കന്യകേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
നീതിയുടെ ദർപ്പണമേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
ദിവ്യജ്ഞാനത്തിന്റെ സിംഹാസനമേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
ഞങ്ങളുടെ സന്തോഷത്തിന്റെ കാരണമേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
ആത്മജ്ഞാനപൂരിത പാത്രമേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
ബഹുമാനത്തിന്റെ പാത്രമേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
അത്ഭുതമായ ഭക്തിയുടെ പാത്രമേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
ദിവ്യരഹസ്യം നിറഞ്ഞിരിക്കുന്ന റോസാപുഷ്പമേ. ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
ദാവീദിന്റെ കോട്ടയേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
നിർമ്മല ദന്തം കൊണ്ടുള്ള കോട്ടയേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
സ്വർണ്ണാലയമേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
വാഗ്ദാനത്തിന്റെ പേടകമേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
സ്വർഗ്ഗത്തിന്റെ വാതിലേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
ഉഷഃകാല നക്ഷത്രമേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
രോഗികളുടെ ആരോഗ്യമേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
പാപികളുടെ സങ്കേതമേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
പീഢിതരുടെ ആശ്വാസമേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
ക്രിസ്ത്യാനികളുടെ സഹായമേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
മാലാഖമാരുടെ രാജ്ഞീ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
പൂർവപിതാക്കന്മാരുടെ രാജ്ഞീ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
ദീർഘദർശികളുടെ രാജ്ഞീ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
ശ്ലീഹന്മാരുടെ രാജ്ഞീ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
വേദസാക്ഷികളുടെ രാജ്ഞീ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
വന്ദകന്മാരുടെ രാജ്ഞീ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
കന്യകകളുടെ രാജ്ഞീ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
സകലവിശുദ്ധരുടേയും രാജ്ഞീ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
അമലോത്ഭവയായ രാജ്ഞീ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
സ്വർഗാരോപിതയായ രാജ്ഞീ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
പരിശുദ്ധ ജപമാലയുടെ രാജ്ഞീ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
കർമ്മല സഭയുടെ അലങ്കാരമായ രാജ്ഞീ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
സമാധാനത്തിന്റെ രാജ്ഞീ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യ കുഞ്ഞാടേ,
കർത്താവേ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കേണമേ.
ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യ കുഞ്ഞാടേ,
കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.
ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യ കുഞ്ഞാടേ,
കർത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.

സർവ്വേശ്വരന്റെ പുണ്യപൂർണയായ മാതാവേ, ഇതാ ഞങ്ങൾ നിന്നിലഭയം തേടുന്നു. ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകൾ ഉപേക്ഷിക്കരുതേ. ഭാഗ്യവതിയും അനുഗ്രഹീതയുമായ കന്യകാമാതാവേ, സകല ആപത്തുകളിൽ നിന്നും എപ്പോഴും ഞങ്ങളെ കാത്തുകൊള്ളണമേ.

ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്കു ഞങ്ങൾ യോഗ്യരാകുവാൻ,
സർവ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

പ്രാർത്ഥിക്കാം
കർത്താവേ, പൂർണ്ണമനസ്സോടുകൂടി സാഷ്ടാംഗം വീണു കിടക്കുന്ന ഈ കുടുംബത്തെ (കൂട്ടത്തെ) തൃക്കൺപാർത്ത് നിത്യകന്യകയായ പരിശുദ്ധ മറിയത്തിന്റെ അപേക്ഷയാൽ സകല ശത്രുക്കളുടേയും ഉപദ്രവങ്ങളിൽ നിന്ന് രക്ഷിച്ചു കൊള്ളണമേ, ഈ അപേക്ഷകളൊക്കെ യും ഞങ്ങളുടെ കർത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ച് ഞങ്ങൾക്ക് തരേണമേ. ആമ്മേൻ.

No comments

Post a Comment

Don't Miss