Latest

Popular

Kaval Malaghamare Kannadackaruthe Lyrics - Malayalam Christian Devotional Song

Thursday, December 25, 2014

കാവല്‍ മാലാഖമാരേ കണ്ണടയ്ക്കരുതേ
താഴെ പുല്‍ത്തൊട്ടിലില്‍ രാജ രാജന്‍ മയങ്ങുന്നൂ 

കാവല്‍ മാലാഖമാരേ 

ഉണ്ണീയുറങ്ങൂ  ഉണ്ണീയുറങ്ങൂ ഉണ്ണീയുറങ്ങുറങ്ങൂ

തളിരാര്‍ന്ന പൊന്‍മേനി നോവുമേ
കുളിരാര്‍ന്ന വയ്ക്കോലിന്‍ തൊട്ടിലല്ലേ 
തളിരാര്‍ന്ന പൊന്‍മേനി നോവുമേ
കുളിരാര്‍ന്ന വയ്ക്കോലിന്‍ തൊട്ടിലല്ലേ
സുഖസുഷുപ്തി പകര്‍ന്നീടുവാന്‍ തൂവല്‍ കിടക്കയൊരുക്കൂ 
സുഖസുഷുപ്തി പകര്‍ന്നീടുവാന്‍ തൂവല്‍ കിടക്കയൊരുക്കൂ 

കാവല്‍ മാലാഖമാരേ കണ്ണടയ്ക്കരുതേ
താഴെ പുല്‍ത്തൊട്ടിലില്‍ രാജ രാജന്‍ മയങ്ങുന്നൂ
കാവല്‍ മാലാഖമാരേ

ഉണ്ണീയുറങ്ങൂ  ഉണ്ണീയുറങ്ങൂ ഉണ്ണീയുറങ്ങുറങ്ങൂ

നീല നിലാവല നീളുന്ന ശാരോന്‍ താഴ്‌വര തന്നിലെ പനിനീര്‍പ്പൂവേ 

തേന്‍ തുളുമ്പും ഇതളുകളാല്‍ നാഥനു ശയ്യയൊരുക്കൂ 
തേന്‍ തുളുമ്പും ഇതളുകളാല്‍ നാഥനു ശയ്യയൊരുക്കൂ  

കാവല്‍ മാലാഖമാരേ കണ്ണടയ്ക്കരുതേ
താഴെ പുല്‍ത്തൊട്ടിലില്‍ രാജ രാജന്‍ മയങ്ങുന്നൂ
കാവല്‍ മാലാഖമാരേ

ഉണ്ണീയുറങ്ങൂ  ഉണ്ണീയുറങ്ങൂ ഉണ്ണീയുറങ്ങുറങ്ങൂ

ജോര്‍ദാന്‍ നദിക്കരെ നിന്നണയും പൂന്തേന്‍ മണമുള്ള കുഞ്ഞിക്കാറ്റേ

പുല്‍കിയുണര്‍ത്തല്ലേ നാഥനുറങ്ങട്ടെ പരിശുദ്ധ രാത്രിയല്ലേ 
പുല്‍കിയുണര്‍ത്തല്ലേ നാഥനുറങ്ങട്ടെ പരിശുദ്ധ രാത്രിയല്ലേ  

കാവല്‍ മാലാഖമാരേ കണ്ണടയ്ക്കരുതേ
താഴെ പുല്‍ത്തൊട്ടിലില്‍ രാജ രാജന്‍ മയങ്ങുന്നൂ
കാവല്‍ മാലാഖമാരേ

No comments

Post a Comment

Don't Miss