ഉയിർപ്പുകാല ത്രിസന്ധ്യാജപം
(ഉയിർപ്പുഞായറാഴ്ച തുടങ്ങി പരിശുദ്ധ ത്രിത്വത്തിന്റെ ഞായറാഴ്ചവരെ ചൊല്ലേണ്ടത്.)
സ്വർല്ലോകരാഞ്ജീ, ആനന്ദിച്ചാലും! ഹല്ലേലൂയ്യാ.
എന്തെന്നാൽ ഭാഗ്യവതിയായ അങ്ങയുടെ തിരുവുദരത്തിൽ അവതരിച്ചയാൾ! -ഹല്ലേലൂയ്യാ.
അരുളിച്ചെയ്തതു പോലെ ഉയിർത്തെഴുന്നേറ്റു. ഹല്ലേലുയ്യാ.
ഞങ്ങൾക്കുവേണ്ടി സർവ്വേശ്വരനോടു പ്രാർത്ഥിക്കണമേ! ഹല്ലേലുയ്യാ.
കന്യകാമറിയമേ, ആമോദിച്ചാനന്ദിച്ചാലും! ഹല്ലേലുയ്യാ.
എന്തെന്നാൽ കർത്താവ്സത്യമായി ഉയിർത്തെഴുന്നേറ്റു! ഹല്ലേലുയ്യാ.
പ്രാർത്ഥിക്കാം
സർവ്വേശ്വരാ, അങ്ങയുടെപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെ ഉത്ഥാനത്താൽ ലോകത്തെ ആനന്ദിപ്പിക്കുവാൻ അങ്ങ്തിരുമനസ്സായൽല്ലോ. അവിടുത്തെ മാതാവായ കന്യകാമറിയം മുഖേന ഞങ്ങൾ നിത്യാനന്ദം പ്രാപിക്കുവാൻ അനുഗ്രഹം നൽകണമേ എന്ന് അങ്ങയോടു ഞങ്ങൾ അപേക്ഷിക്കുന്നു. ആമ്മേൻ.
No comments
Post a Comment