Latest

Popular

പെസഹാക്കാല ത്രികാലജപം - കത്തോലിക്കാ പ്രാര്‍ത്ഥനകള്‍

Tuesday, January 6, 2015


പെസഹാക്കാല ത്രികാലജപം

( ഉയിര്‍പ്പു ഞായര്‍ തുടങ്ങി പരിശുദ്ധത്രിത്വത്തിന്‍റെ ഞായര്‍ വരെ ചൊല്ലേണ്ടത്‌ )

സ്വര്‍ല്ലോകരാജ്ഞി ആനന്ദിച്ചാലും, അല്ലേലൂയ്യ!
എന്തെന്നാല്‍ ഭാഗ്യവതിയായ അങ്ങയുടെ
തിരുവുദരത്തില്‍ അവതരിച്ചയാള്‍, അല്ലേലൂയ്യ!
അരുളിച്ചെയ്തതുപോലെ ഉയിര്‍ത്തെഴുന്നേറ്റു‌, അല്ലേലൂയ്യ!
ഞങ്ങള്‍ക്കുവേണ്ടി സര്‍വ്വേശ്വരനോട്‌ പ്രാര്‍ത്ഥിക്കണമെ, അല്ലേലൂയ്യ!
കന്യകാമറിയമേ ആമോദിച്ചാനന്ദിച്ചാലും, അല്ലേലൂയ്യ!
എന്തെന്നാല്‍ കര്‍ത്താവ്‌ സത്യമായി ഉയിര്‍ത്തെഴുന്നേറ്റു‌. അല്ലേലൂയ!

പ്രാര്‍ത്ഥിക്കാം
 
സര്‍വ്വേശ്വരാ/അങ്ങയുടെ പുത്രനും/ ഞങ്ങളുടെ കര്‍ത്താവുമായ / ഈശോമിശിഹായുടെ ഉത്ഥാനത്താല്‍/  ലോകത്തെ ആനന്ദിപ്പിക്കുവാന്‍‍/ അങ്ങ്‌ തിരുമനസ്സായല്ലോ/ അവിടുത്തെ മാതാവായ/ കന്യകാമറിയം മുഖേന/ ഞങ്ങള്‍ നിത്യാനന്ദം പ്രാപിക്കുവാന്‍/ അനുഗ്രഹം നല്‍കണമെന്നു‌ അങ്ങയോടു ഞങ്ങള്‍/ അപേക്ഷിക്കുന്നു‍
 
 

No comments

Post a Comment

Don't Miss