Latest

Popular

വിശുദ്ധവാര ത്രികാലജപം - കത്തോലിക്കാ പ്രാര്‍ത്ഥനകള്‍

Wednesday, January 7, 2015


 വിശുദ്ധവാര ത്രികാലജപം

( വലിയബുധന്‍ സായാഹ്നം മുതല്‍ ഉയിര്‍പ്പ്‌ ഞായര്‍ വരെ ചൊല്ലേണ്ടത്‌ )

മിശിഹാ നമുക്കുവേണ്ടി മരണത്തോളം കീഴ്‌വഴങ്ങി
അതേ, അവിടുന്നു കുരിശുമരണത്തോളം കീഴ്‌വഴങ്ങി;
അതിനാല്‍, ദൈവം അവിടുത്തെ ഉയര്‍ത്തി.
എല്ലാ നാമത്തേയുംകാള്‍ ഉന്നതമായ നാമം അവിടുത്തേയ്ക്കു നല്‍കി (ഫിലി. 2:6-10) 1 സ്വര്‍ഗ്ഗ.

പ്രാര്‍ത്ഥിക്കാം

സര്‍വ്വേശ്വരാ/ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാ/ മര്‍ദ്ദകരുടെ കരങ്ങളില്‍ ഏല്‍പിക്കപ്പെട്ട്‌/ കുരിശില്‍ പീഡകള്‍ സഹിച്ചു രക്ഷിച്ച ഈ കുടുംബത്തെ തൃക്കണ്‍ പാര്‍ക്കണമെ/ അങ്ങയോടുകൂടി/ എന്നേക്കും/ ജീവിച്ചു വാഴുന്ന/ ഞങ്ങളുടെ കര്‍ത്താവായ/ ഈശോമിശിഹാ വഴി അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു‍.

No comments

Post a Comment

Don't Miss