Latest

Popular

Ennormayil Minnuma Kunjile Song Lyrics - Christmas Song Malayalam Lyrics

Thursday, December 25, 2014

എന്നോര്‍മ്മയില്‍ മിന്നുമാ കുഞ്ഞിലെ ക്രിസ്മസ്സിന്‍ മേളം
അന്നാദ്യമായ്‌ പള്ളിയില്‍ പോയ്‌ വരും നാളിന്‍റെ ഓളം
വിശ്വാസനാളം എന്നില്‍ തിളങ്ങാന്‍
പുല്‍ക്കൂടു നോക്കി കൈ കൂപ്പി നിന്നു
പൊന്നുണ്ണിയെന്‍ മേലന്നു ജാതനായി വാണു 

നിന്‍റെ കൂടെ ആത്മാവില്‍ ഉല്ലാസമോടെ നീങ്ങുമ്പോള്‍
ജീവിതാശ വന്നെന്നില്‍ വിശ്വാസനാളമണഞ്ഞു
എന്നുള്ളില്‍ തീരാ ദുഃഖം പലപാടു തിങ്ങി
ആത്മാവിലോരോ നാശം വഴിപോലെ വന്നു 
എന്നുള്ളില്‍ തീരാ ദുഃഖം പലപാടു തിങ്ങി
ആത്മാവിലോരോ നാശം വഴിപോലെ വന്നു
എന്‍ ദാഹം കണ്ണീരില്‍ സല്ലാപമായ്
അങ്ങെന്നില്‍ വീണ്ടും വന്നു 

എന്നോര്‍മ്മയില്‍ മിന്നുമാ കുഞ്ഞിലെ ക്രിസ്മസ്സിന്‍ മേളം
അന്നാദ്യമായ്‌ പള്ളിയില്‍ പോയ്‌ വരും നാളിന്‍റെ ഓളം
വിശ്വാസനാളം എന്നില്‍ തിളങ്ങാന്‍
പുല്‍ക്കൂടു നോക്കി കൈ കൂപ്പി നിന്നു
പൊന്നുണ്ണിയെന്‍ മേലന്നു ജാതനായി വാണു

എന്നോര്‍മ്മയില്‍ മിന്നുമാ കുഞ്ഞിലെ ക്രിസ്മസ്സിന്‍ മേളം

എന്‍റെ ചുണ്ടില്‍ ചാഞ്ചാടി സവിശേഷമായ ഗാനങ്ങള്‍
എന്‍റെ ആത്മസന്തോഷം കൈവയ്പ്പിലൂടെയുണ്ടായി
നീയെന്നും എന്‍റെ നാവില്‍ കുര്‍ബാനയായി
നിന്നോടു കൂടെ നിന്നാല്‍ സ്വര്‍ഗ്ഗീയഭാഗ്യം
നീയെന്നും എന്‍റെ നാവില്‍ കുര്‍ബാനയായി
നിന്നോടു കൂടെ നിന്നാല്‍ സ്വര്‍ഗ്ഗീയഭാഗ്യം
എന്‍ നാവേ പാടൂ സങ്കീര്‍ത്തനം
അങ്ങേയ്ക്കായ് മാത്രം പാടൂ 
എന്നോര്‍മ്മയില്‍ മിന്നുമാ കുഞ്ഞിലെ ക്രിസ്മസ്സിന്‍ മേളം
അന്നാദ്യമായ്‌ പള്ളിയില്‍ പോയ്‌ വരും നാളിന്‍റെ ഓളം
വിശ്വാസനാളം എന്നില്‍ തിളങ്ങാന്‍
പുല്‍ക്കൂടു നോക്കി കൈ കൂപ്പി നിന്നു
പൊന്നുണ്ണിയെന്‍ മേലന്നു ജാതനായി വാണു

1 comment

Don't Miss