Latest

Popular

മഹിമരഹസ്യങ്ങള്‍ ( മഹത്വരഹസ്യങ്ങള്‍ ) - പരിശുദ്ധ കന്യകാമറിയത്തോടുള്ള ജപമാല

Monday, January 12, 2015


മഹിമരഹസ്യങ്ങള്‍
(ബുധൻ,ഞായർ ദിവസങ്ങളിൽ ചൊല്ലുന്നു)

1. നമ്മുടെ കർത്താവീശോമിശിഹാ പീഡസഹിച്ചു മരിച്ചതിന്റെ മൂന്നാം നാൾ ജയസന്തോഷങ്ങളോടെ ഉയിർത്തെഴുന്നള്ളി എന്നു ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വ.
2. നമ്മുടെ കർത്താവീശോമിശിഹാ തന്റെ ഉയിർപ്പിന്റെ ശേഷം നാല്പതാം നാൾ 
അത്ഭുതകരമായ മഹിമയോടും ജയത്തോടും കൂടെ തന്റെ ദിവ്യമാതാവും 
ശിഷ്യരും കണ്ടുകൊണ്ടു നിൽക്കുമ്പോൾ സ്വർഗ്ഗാരോഹണം ചെയ്തു എന്നു ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വ.
3. നമ്മുടെ കർത്താവീശോമിശിഹാ പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് എഴുന്നള്ളിയിരിക്കുമ്പോൾ സെഹിയോൻ ഊട്ടുശാലയിൽ ധ്യാനിച്ചിരുന്ന 
കന്യകാമാതാവിന്റെ മേലും ശ്ലീഹന്മാരുടെ മേലും 
പരിശുദ്ധാത്മാവിനെ അയച്ചു എന്നു ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വ.
4. നമ്മുടെ കർത്താവീശോമിശിഹാ ഉയിർത്തെഴുന്നള്ളി കുറേക്കാലം 
കഴിഞ്ഞപ്പോൾ കന്യകാമാതാവ് ഈ ലോകത്തിൽനിന്ന് 
മാലാഖമാരാൽ സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു എന്നു ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വ.
5. പരിശുദ്ധ ദൈവമാതാവ്, പരലോകത്തെത്തിയ ഉടനെ തന്റെ ദിവ്യകുമാരനാൽ സ്വർഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയായി മുടി ധരിക്കപ്പെട്ടു എന്നു ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വ.


No comments

Post a Comment

Don't Miss