Latest

Popular

ദുഃഖരഹസ്യങ്ങള്‍ - പരിശുദ്ധ കന്യകാമറിയത്തോടുള്ള ജപമാല

Tuesday, January 13, 2015


ദുഃഖരഹസ്യങ്ങള്‍
(ചൊവ്വ,വെള്ളി ദിവസങ്ങളിൽ ചൊല്ലുന്നു)

1. നമ്മുടെ കർത്താവീശോമിശിഹാ പൂങ്കാവനത്തിൽ പ്രാർത്ഥിച്ചിരിക്കുമ്പോൾ 
ചോര വിയർത്തു എന്നു ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വ.
2. നമ്മുടെ കർത്താവീശോമിശിഹാ പീലാത്തോസിന്റെ വീട്ടിൽ വച്ചു 
ചമ്മട്ടികളാൽ അടിക്കപ്പെട്ടു എന്നു ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വ.
3. നമ്മുടെ കർത്താവീശോമിശിഹായെ യൂദന്മാർ മുൾമുടി ധരിപ്പിച്ചു എന്നു ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 തിത്വ.
4. നമ്മുടെ കർത്താവീശോമിശിഹാ മരണത്തിനു വിധിക്കപ്പെട്ടതിനു ശേഷം 
തനിക്ക് അധികം അപമാനവും വ്യാകുലവുമുണ്ടാകുവാൻ വേണ്ടി അവിടുത്തെ 
തിരുത്തോളിന്മേൽ ഭാരമുള്ള കുരിശുമരം ചുമത്തപ്പെട്ടു എന്നു ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വ.
5. നമ്മുടെ കർത്താവീശോമിശിഹാ ഗാഗുൽത്താ മലയിൽ ചെന്നപ്പോൾ 
വ്യാകുല സമുദ്രത്തിൽ മുഴുകിയ പരിശുദ്ധമാതാവിന്റെ മുമ്പാകെ 
 തിരുവസ്ത്രങ്ങളുരിഞ്ഞെടുക്കപ്പെട്ട്, കുരിശിന്മേൽ തറയ്ക്കപ്പെട്ടു എന്ന് ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വ.


No comments

Post a Comment

Don't Miss