Latest

Popular

പ്രകാശരഹസ്യങ്ങള്‍ - പരിശുദ്ധ കന്യകാമറിയത്തോടുള്ള ജപമാല

Wednesday, January 14, 2015


പ്രകാശരഹസ്യങ്ങള്‍
(വ്യാഴാഴ്ചകളിൽ ചൊല്ലുന്നു)

1. നമ്മുടെ കർത്താവീശോമിശിഹാ ജോർദാൻ നദിയിൽ വെച്ച് സ്നാപകയോഹന്നാന്റെ 
കരങ്ങളിൽ നിന്ന് മാമ്മോദീസാ സ്വീകരിച്ചപ്പോൾ സ്വർഗം തുറക്കപ്പെടുകയും 
പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തിൽ അവിടുത്തെമേൽ 
എഴുന്നള്ളി വരികയും ചെയ്തു എന്നു ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വ.
2. നമ്മുടെ കർത്താവീശോമിശിഹാ കാനായിൽ വച്ച് വിവാഹ വിരുന്നിന്റെ 
അവസരത്തിൽ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥത്താൽ വെള്ളം വീഞ്ഞാക്കി 
തന്റെ ആദ്യത്തെ അത്ഭുതം പ്രവർത്തിച്ചു എന്നു ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വ.
3. നമ്മുടെ കർത്താവീശോമിശിഹാ ജോർദാനിലെ മാമ്മോദീസായ്ക്കും മരുഭൂമിയിലെ ഒരുക്കത്തിനും ശേഷം ദൈവരാജ്യത്തിന്റെ ആഗമനത്തെക്കുറിച്ചുള്ള സുവിശേഷം പ്രസംഗിക്കുവാൻ ആരംഭിച്ചു എന്നു ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വ.
4. നമ്മുടെ കർത്താവീശോമിശിഹാ താബോർ മലമുകളിൽ വച്ച് 
തന്റെ പ്രിയപ്പെട്ട ശിഷ്യന്മാരുടെ സാന്നിദ്ധ്യത്തിൽ രൂപാന്തരപ്പെട്ട് 
തന്റെ സ്വർഗീയ മഹത്വം അവർക്ക് വെളിപ്പെടുത്തി എന്നു ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വ.
5. നമ്മുടെ കർത്താവീശോമിശിഹാ സെഹിയോൻ ഊട്ടുശാലയിൽ വച്ച് 
ശിഷ്യന്മാരുടെ പാദങ്ങൾ കഴുകുകയും അവർക്ക് സ്നേഹത്തിന്റെ 
പുതിയ കല്പനനല്കുകയും ചെയ്തശേഷം അവിടുത്തെ സ്നേഹത്തിന്റെ 
ശാശ്വത സ്മാരകമായ വിശുദ്ധ കുർബ്ബാന സ്ഥാപിച്ചു എന്നു ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വ.


No comments

Post a Comment

Don't Miss