സന്തോഷരഹസ്യങ്ങള്‍
(തിങ്കൾ, ശനി ദിവസങ്ങളിൽ ചൊല്ലുന്നു)
1. പരിശുദ്ധ ദൈവമാതാവ് ഗർഭം ധരിച്ച് ഈശോമിശിഹായെ പ്രസവിക്കുമെന്ന
മംഗളവാർത്ത
ഗബ്രിയേൽ മാലാഖ ദൈവകല്പനയാൽ അറിയിച്ചു എന്ന് ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വ.
1 സ്വർഗ. 10 നന്മ. 1 ത്രിത്വ.
2. പരിശുദ്ധ ദൈവമാതാവ് ഏലീശ്വാ ഗർഭിണിയായ വിവരം കേട്ടപ്പോൾ
ആ പുണ്യവതിയെ ചെന്നുകണ്ട്
മൂന്നു മാസത്തോളം അവൾക്ക്
ശുശ്രൂഷ ചെയ്തു എന്നു ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വ.
1 സ്വർഗ. 10 നന്മ. 1 ത്രിത്വ.
3. പരിശുദ്ധ ദൈവമാതാവ് തന്റെ ഉദരത്തിൽ ഉത്ഭവിച്ച ദൈവകുമാരനെ
പ്രസവിക്കാൻ
കാലമായപ്പോൾ ബെത് ലഹേം നഗരിയിൽ
പാതിരായ്ക്ക് പ്രസവിച്ച് ഒരു തൊഴുക്കൂട്ടിൽ കിടത്തി എന്ന് ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വ.
1 സ്വർഗ. 10 നന്മ. 1 ത്രിത്വ.
4. പരിശുദ്ധ ദൈവമാതാവ് തന്റെ ശുദ്ധീകരണത്തിന്റെ നാൾ വന്നപ്പോൾ
ഈശോമിശിഹായെ
ദൈവാലയത്തിൽ കൊണ്ടുചെന്ന് ദൈവത്തിന്
കാഴ്ചവച്ച് ശെമയോൻ എന്ന മഹാത്മാവിന്റെ കരങ്ങളിൽ ഏല്പിച്ചു എന്ന് ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വ.
1 സ്വർഗ. 10 നന്മ. 1 ത്രിത്വ.
5. പരിശുദ്ധ ദൈവമാതാവ് തന്റെ ദിവ്യകുമാരനു
പന്ത്രണ്ട് വയസ്സായിരിക്കെ
മൂന്നു ദിവസം അവിടുത്തെ
കാണാതെ അന്വേഷിച്ചിട്ട് മൂന്നാം നാൾ
ദൈവാലയത്തിൽ വച്ച്
വേദശാസ്ത്രികളുമായി തർക്കിച്ചിരിക്കയിൽ
അവിടുത്തെ കണ്ടെത്തിയെന്നു
ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വ.
1 സ്വർഗ. 10 നന്മ. 1 ത്രിത്വ.
No comments
Post a Comment