പരിശുദ്ധ രാജ്ഞി
പരിശുദ്ധ രാജ്ഞി, കരുണയുടെ മാതാവേ, സ്വസ്തി! ഞങ്ങളുടെ ജീവനും മാധുര്യവും
ശരണവുമേ, സ്വസ്തി! ഹവ്വായുടെ പുറന്തള്ളപ്പെട്ട മക്കളായ ഞങ്ങൾ അങ്ങേ പക്കൽ നിലവിളിക്കുന്നു.
കണ്ണുനീരിന്റെ ഈ താഴ് വരയിൽ നിന്ന് വിങ്ങിക്കരഞ്ഞ് അങ്ങേ പക്കൽ
ഞങ്ങൾ നെടുവീർപ്പിടുന്നു. ആകയാൽ ഞങ്ങളുടെ മദ്ധ്യസ്ഥേ! അങ്ങയുടെ കരുണയുള്ള കണ്ണൂകൾ ഞങ്ങളുടെ നേരെ തിരിക്കണമേ.
ഞങ്ങളുടെ ഈ പ്രവാസത്തിനുശേഷം അങ്ങയുടെ
ഉദരത്തിന്റെ അനുഗ്രഹീതഫലമായ ഈശോയെ ഞങ്ങൾക്കു കാണീച്ചു തരണമേ. കരുണയും
വാത്സല്യവും മാധുര്യവും നിറഞ്ഞ കന്യകാമറിയമേ! ആമ്മേൻ.
ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ,
സർവ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
പ്രാർത്ഥിക്കാം
സർവ്വശക്തനും നിത്യനുമായ സർവ്വേശ്വരാ, ഭാഗ്യവതിയായ മറിയത്തിന്റെ ആത്മാവും ശരീരവും പരിശുദ്ധാത്മാവിന്റെ അനുഗ്രഹത്താൽ അങ്ങേ ദിവ്യപുത്രനു യോഗ്യമായ പീഠമായിരിക്കാൻ ആദിയിൽ അങ്ങ് നിശ്ചയിച്ചുവല്ലോ. ഈ ദിവ്യമാതാവിനെ നിനച്ചു സന്തോഷിക്കുന്ന ഞങ്ങൾ അവളുടെ ശക്തിയുള്ള അപേക്ഷകളാൽ ഈ ലോകത്തിലുള്ള സകല ആപത്തുകളിലും നിത്യ മരണത്തിലും നിന്ന് രക്ഷപെടുവാൻ കൃപ ചെയ്യണമേ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കർത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ച് ഞങ്ങൾക്ക് തരണമേ. ആമ്മേൻ.

എത്രയും ദയയുള്ള മാതാവേ, നിന്റെ സങ്കേതത്തിൽ ഓടിവന്ന്, നിന്റെ സഹായം
തേടി നിന്റെ മാദ്ധ്യസ്ഥ്യം അപേക്ഷിച്ചവരിൽ ഒരുവനെയെങ്കിലും നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല
എന്നു നീ ഓർക്കണമേ. കന്യകകളുടെ രാജ്ഞിയായ കന്യകേ, ദയയുള്ള മാതാവേ,
ഈ വിശ്വാസത്തിൽ ധൈര്യപ്പെട്ടു നിന്റെ തൃപ്പാദത്തിങ്കൽ ഞാൻ അണയുന്നു. വിലപിച്ച്, കണ്ണുനീർ ചിന്തി,
പാപിയായ ഞാൻ നിന്റെ ദയാനിക്യത്തെ കാത്തുകൊണ്ട് നിന്റെ സന്നിധിയിൽ നില്ക്കുന്നു.
അവതരിച്ച വചനത്തിൻ മാതാവേ! എന്റെ അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂർവ്വം
കേട്ടരുളണമേ. ആമ്മേൻ.
No comments
Post a Comment